നിര്‍മ്മാണം: മധു മാന്തേന, ടാഗോര്‍ മധു, അല്ലു അരവിന്ദ്
അഭിനേതാക്കള്‍: ആമിര്‍ ഖാന്‍, അസിന്‍, പ്രദീപ് റാവത്ത് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 25 ഡിസംബര്‍, 2008
സിനിമ കണ്ടത്: 25 ഡിസംബര്‍, 2008 @ കൈരളി 2:30PM, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 5.98@ 10
ആമീര്‍ ഖാന്‍ എന്ന വിലകൂടിയ ബോളിവുഡ്ഡ് ബ്രാന്‍ഡില്‍ 2005-ലെ വമ്പന്‍ ഹിറ്റുകളിലൊന്നായ തമിഴ്-തെലുങ്ക് ചിത്രമായ ‘ഗജിനി‘യുടെ അതേ പേരിലുള്ള ഹിന്ദി പതിപ്പ് കൃസ്തുമസ്സ് ദിനത്തില്‍ തിയറ്ററുകളില്‍ എത്തി. രചയിതാവ്, സംവിധായകന്‍, നായിക, വില്ലന്‍ എന്നിവയില്‍ യാതൊരു മാറ്റങ്ങളില്ലാതെയാണ് ഈ വന്‍ബഡ്‌ജറ്റ് ചിത്രം കാണികളെ തേടിയെത്തിയിരിക്കുന്നത്. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത മെമെന്റോ (Memento) എന്ന ഹോളിവുഡ്‌ചിത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട മുന്‍പതിപ്പിന്റെ അതേ ഇംപാക്ട് നിലനിര്‍ത്താന്‍ അണിയറശില്പികള്‍ക്ക് ഇവിടെ കഴിഞ്ഞിട്ടുണ്ട്.
പ്രസൂണ്‍ ജോഷി - ഏ.ആര്‍. റഹ്‌മാന്‍- ടീമിന്റെ ഗാനങ്ങള്‍ ശ്രവണസുഖമുള്ളതാണ്. കൂട്ടത്തില്‍ ‘ഗുസാറിഷ്...’, ‘ബെഹ്‌കാ യെ ബെഹ്‌കാ...’, ‘കൈസെ മുഝെ...’ തുടങ്ങിയ ഗാനങ്ങള്‍ മികച്ച് നില്‍കുന്നു. ‘ഗുസാറിഷി‘ന്റെ ചിത്രീകരണം നയനസുന്ദരമാണ്. അഹ്‌മദ് ഖാന്റെ കോറിയോഗ്രഫിയും രവി.കെ.ചന്ദ്രന്റെ ഛായാഗ്രഹണവും ആന്റണിയുടെ ചിത്രസംയോജനവും റെസുല്‍ പൂക്കുട്ടിയുടെ ശബ്ദലേഖനവും സിനിമയോട് ചേരും പടി നില്‍കുന്നു. പ്രേക്ഷകര്‍ക്ക് സിനിമയിലുള്ള ആവേശവും പ്രതീക്ഷയും പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ രാഹുല്‍ നന്ദ-ഹിമാന്‍ഷു നന്ദ ടീമിന്റെ പബ്ലിസിറ്റി ഡിസൈന്‍സും ഏറെ സഹായിച്ചിട്ടുണ്ട്.
+ ഗാനങ്ങള്‍, ഗാനചിത്രീകരണം
x ചില രംഗങ്ങളിലെ ആമിര്‍ഖാന്റെ അമിതാഭിനയം
x പാതി വെന്ത റിയാസ്‌ഖാന്റെ കഥാപാത്രം
x പാതി വെന്ത റിയാസ്‌ഖാന്റെ കഥാപാത്രം
---------------------------------------------------------------------------------------------------------------------------------------

