തിരക്കഥ, സംഭാഷണം: ടി.എ. റസാഖ്
സംവിധാനം: തോമസ് സെബാസ്റ്റ്യന്‍
നിര്‍മ്മാണം: കല നായര്‍
അഭിനേതാക്കള്‍: മമ്മൂട്ടി, ഷീല, രാജന്.പി.ദേവ്, സായികുമാര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 1 ഒക്ടോബര്‍, 2008
സിനിമ കണ്ടത്: 11 ഒക്ടോബര്‍, 2008@ നര്‍ത്തകി, മഞ്ചേരി
ദൃശ്യന്റെ റേറ്റിംഗ്: 2.85 @ 10
സിനിമ ഒരു വിനോദോപാധിയാണ്, കച്ചവടമാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും ഈ വിനോദകച്ചവടത്തിന്റെ ഭാഗമാണ്. എന്നാല്‍ ‘വിനോദം’ എന്ന വാക്ക് നിര്‍വചിക്കുന്നതിലെ വ്യത്യാസമാണ് ഒരുവനെ നല്ല സിനിമാക്കാരനും മോശം സിനിമാക്കാരനുമാക്കുന്നത്. ആ വ്യത്യാസം തന്നെയാണ് നമ്മളെ ‘സാദാ പ്രേക്ഷകനെന്നും സഹൃദയനെന്നും പറഞ്ഞ് വേര്‍തിരിക്കുന്നത്. ‘പ്രേക്ഷകന് വേണ്ടത് ഞങ്ങള്‍ നല്കുന്നു’ എന്ന് പറയുന്ന സിനിമാക്കാരന് ഒരു കള്ളനാണ്. കാരണം തനിക്കെന്താണ് വേണ്ടതെന്ന് പ്രേക്ഷകന് തന്നെയറിയില്ല, പിന്നയല്ലേ അവനുമായ് ഒന്നു സംസാരിക്കാന്‍ പോലും മിനക്കേടാത്ത സിനിമാക്കാര്‍ക്ക്! കാഴ്ചക്കാരന് വേണ്ടത് ഇതൊക്കെയാണ് എന്ന് സ്വയം വിശ്വസിപ്പിച്ച് സിനിമയുണ്ടാക്കുന്നവരുടെ പ്രൊഡക്ട് വര്‍ണ്ണശബളമായ പുറംമോടിയുള്ള ഉള്ള് പൊള്ളയായ ബലൂണുകളാണ്. അവ ഒരിക്കലും സിനിമയാകുന്നില്ല. അതില്‍ ‘നേരംകൊല്ലല്‍’ അല്ലാതെ വിനോദവുമില്ല! അത്തരം ഒരു ടിപ്പിക്കല്‍ നേരംകൊല്ലി തട്ടുപൊളിപ്പന്‍ സൂപ്പര്‍സ്റ്റാര്‍ പ്രോഡക്ടാണ് മമ്മൂട്ടി നായകനായ ‘മായാബസാര്‍‘. സാധാരണ മമ്മൂട്ടി മസാലപടങ്ങളില്‍ കാണാത്ത ഒന്നു കൂടി ഉണ്ട് ഈ തോമസ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ - കഥയുമായ് ഒരു ബന്ധവുമില്ലാത്ത മാദകനൃത്തം!
കഥ തിരഞ്ഞെടുക്കാനുള്ള കഴിവുകേടിന് മാപ്പു കൊടുക്കാമെങ്കില്‍, ഇതിലും നല്ല സിനികള്‍ എടുക്കാനുള്ള സിനിമാ-സാങ്കേതികപരിജ്ഞാനമുണ്ടെന്ന് തോന്നുന്നു തോമസ് സെബാസ്റ്റ്യന്‍. മായാബസാറില്‍ അതിന്റെ സൂചനകളുണ്ട്.
അതിനാല്‍ പുതുമുഖസംവിധായകനിലുള്ള പ്രതീക്ഷ ദൃശ്യന്‍ തീരെ നഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രം പറഞ്ഞ്, ‘മായബസാറി‘ന്റെ കഥ, അഭിനയം, സാങ്കേതികം തുടങ്ങിയവയെ കുറിച്ച് അധികമൊന്നും പറയാന്‍ മിനക്കെടാതെ ഇവിടെ നിര്‍ത്തുന്നു. കണ്ട മറ്റു സിനിമകളെ കുറിച്ച് എഴുതാന്‍ ആ സമയം പ്രയോജനപ്പെടട്ടേ, അല്ലേ?
+ ടൈറ്റില്‍സില്‍ വരുന്ന ഗ്രാഫിക്സ് അല്ലാതെ മറ്റൊന്നുമില്ല.
x കഥ, തിരക്കഥ – ഏച്ചു കൂട്ടുമ്പോളുള്ള മുഴച്ച് നില്ക്കല് പ്രകടം!
x മമ്മൂട്ടിയുടെ നൃത്തപ്രകടനം, അനാവശ്യ-അറുബോറന്‍ ഗാനങ്ങള്‍ ഗാനരംഗങ്ങള്‍
x കോമഡിക്കായുള്ള പാഴ്ശ്രമം
വാല്‍ക്കഷ്ണം:
ഈ ഒരു സിനിമയ്ക്ക് ‘ഇത്ര’ വലിയ റേറ്റിംഗ് കൊടുത്തതിന് എതിരഭിപ്രായവുമായ് ഒട്ടനേകം പേര് വരുമെന്നുറപ്പ്. ചലച്ചിത്രങ്ങള്‍ക്ക് റേറ്റിംഗ് കൊടുക്കുന്നതിന് എനിക്കൊരു കണക്കുണ്ട്. അതു പ്രകാരം ചിത്രത്തിലെ സാങ്കേതികവിഭാഗത്തിന്റെ (ബിജിത്ത് ബാലയുടെ ചിത്രസംയോജനം, മനോജ് പിള്ളയുടെ ഛായാഗ്രഹണം, പ്രശാന്ത് മാധവിന്റെ കലാസംവിധാനം) പിന്‍ബലത്തിലാണ് മായബസാറിന് പത്തില്‍ 2.85 കിട്ടിയത്.
--------------------------------------------------------------------------------------------------------------------------------------
6 comments:
ഒരു ടിപ്പിക്കല്‍ നേരംകൊല്ലി തട്ടുപൊളിപ്പന്‍ സൂപ്പര്‍സ്റ്റാര്‍ പ്രോഡക്ടാണ് മമ്മൂട്ടി നായകനായ ‘മായാബസാര്‍‘. സാധാരണ മമ്മൂട്ടി മസാലപടങ്ങളില്‍ കാണാത്ത ഒന്നു കൂടി ഉണ്ട് ഈ തോമസ് സെബാസ്റ്റ്യന്‍ ചിത്രത്തില്‍ - കഥയുമായ് ഒരു ബന്ധവുമില്ലാത്ത മാദകനൃത്തം! ഇതുമൊരു മായക്കാഴ്ച! വെല്‍ഡണ്‍ മമ്മൂട്ടി! വെല്‍ഡണ്‍ തോമസ് സെബാസ്റ്റ്യന്‍!
മായാബസാറിനെ കുറിച്ചുള്ള അഭിപ്രായമാണ് സിനിമാക്കാഴ്ച യില്‍. ഇത് ഒരു റിവ്യൂവേ അല്ല, സിനിമ കണ്ട് പോയത് കൊണ്ട് ഒരു അഭിപ്രായപ്രകടനം നടത്തുന്നു, അത്ര മാത്രം!
സസ്നേഹം
ദൃശ്യന്‍
• "കഥയുമായ് ഒരു ബന്ധവുമില്ലാത്ത മാദകനൃത്തം!" - അയ്യട! ഇതാണോ മാദകനൃത്തം!!! ഇതിലും നന്നായി റിയാലിറ്റി ഷോകളില്‍ പിള്ളേഴ്സ് നൃത്തം ചെയ്യുമല്ലോ!!! :-P (അതു നല്ലതോ ചീത്തയോ, അത് വേറെ കാര്യം...)
• ഞാന്‍ ചെന്നപ്പോഴേക്കും ടൈറ്റിത്സ് കഴിഞ്ഞിരുന്നു... (എന്റെ കുറ്റമല്ല, തിയേറ്ററുകാര്‍ പടം നേരത്തെയാക്കിയെന്ന് ഞാനെങ്ങിനെ അറിയാനാണ്)ആകെയുണ്ടായിരുന്ന + ഞാനങ്ങിനെ മിസ് ചെയ്തു!
• പ്രൊഡക്ഷന്‍ ക്വാളിറ്റി: 8 - ഇതെന്താണ്?
• മമ്മൂട്ടി ഏറ്റവും നന്നായി ഡാന്‍സ് പോലെയെന്തോ ചെയ്തിരിക്കുന്ന സിനിമയാണ് ഇത്! ‘പരുന്തി’ലെ കാവടി കണ്ടിരുന്നോ? :-D
മോഡറേഷന് നല്കിയാണോ 2.85 ആക്കിയത്!!! :-)
--
ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞിരിക്കുന്നു.. വെല്‍ഡണ്‍..!!!
ആദ്യദിവസം തന്നെ സുഹൃത്തുക്കള്‍ പോയിക്കണ്ട് “നല്ല“ അഭിപ്രായം പറഞ്ഞത്കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു.. ഹോസ്റ്റലില്‍ റ്റീവി ഇല്ലാത്തത് കൊണ്ട് ആ “അത്ഭുതം” കാണാനും കഴിഞ്ഞില്ല.. പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഒരു സുഖമുണ്ട്, പടം കണ്ടാല്‍ അത് പോകുമെന്നും മനസിലായി..
പറഞ്ഞ് കേട്ട അഭിപ്രായം വെച്ച് നോക്കുമ്പോള്‍ മാര്‍ക്കില്‍ “മോഡറേഷന്” സംശയം എനിക്കും ഇല്ലാതില്ല.. :)
ടൈറ്റില്സിന് ഇത്തിരി പുതുമ തോന്നി. പിന്നെ വളരെ കളര്‍ഫുള്‍ ആയും.
ശരിക്കും തോന്നുന്ന വാക്ക് അണ്പാര്ലിമെന്റേറിയന് ആവുമെന്ന് കരുതി മാദകനൃത്തം എന്ന് ഇത്തിരി ‘മാന്യ’മായി പറഞ്ഞതാണ്. പൊതുവെ മമ്മൂട്ടിപടങ്ങളില് ഇത്തരം ‘സംഗതി‘കള്‍ കാണാറില്ലല്ലോ-ആ വകകളുടെ കുത്തക മറ്റ് സൂപ്പര്താരങ്ങള്ക്കല്ലേ?
പരുന്ത് കാണാന്‍ ഒത്തില്ല. ‘കാവടി’യെ പറ്റി കേട്ടിരുന്നു. ടി.വി.ക്കാര് പോലും ബഹിഷ്കരിച്ചിരുന്നോ അത്? അങ്ങനെ പോലും കാണാന്‍ ഒരവസരം കിട്ടിയില്ല.
പ്രൊഡക്ഷന്‍ ക്വാളിറ്റി എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ച ചില ലക്ഷണങ്ങള്‍ ഇതൊക്കെയാണ് - മൊത്തമായുള്ള കാഴ്ചാസുഖം, ആവശ്യത്തിനുള്ള ബഡ്ജറ്റിംഗ് അതിലെ കോമ്പ്രമൈസുകള്‍ (കാണുമ്പോള്‍ നമുക്ക് തോന്നുന്നത് മാത്രം) , പ്രൊസ്സസ്സിംഗ് ക്വാളിറ്റി , സൌണ്ട് / ഡിജിറ്റല്‍ മിക്സിംഗ് ക്വാളിറ്റി, കളര്‍ ബാലന്‍സിംഗ്, ഗ്രാഫിക്സ് (റെസൊലൂഷന്‍) ക്വാളിറ്റി, പിന്നെ മൊത്തത്തിലുള്ള ഒരു ഭംഗി. ഇതെല്ലാം കണ്‍സിഡര്‍ ചെയ്തു കൊണ്ടാ അതിന് റേറ്റിംഗ് കൊടുക്കുന്നത്. കുറഞ്ഞ ഒരു weightage ഇതിന് കൊടുക്കുന്നുണ്ട്.
റേറ്റിംഗ് മോഡറേഷന് പോലെ തോന്നിക്കുമെന്നറിയാം, അതു കൊണ്ടാ ഒരു ഡിസ്ക്ലൈമര്‍ പോലെ വാല്‍ക്കഷ്ണം എഴുതിയിരുന്നു, Paste ചെയ്യാന്‍ വിട്ടു പോയതാ.
സസ്നേഹം
ദൃശ്യന്‍
GOOD TAKE, MAN.
I think Mr M has changed forever after Raja Manikkam. Its success forced Mammootty to change to roles which he never would have done earlier. Anyway, it is good that he keeps experimenting even at this age. I have not seen the film. Yet going by the visuals on TV, I knew it was another diaster in the making.
കാണേണ്ടി വന്നില്ല. അഭിപ്രായം മുന്‍പേ അറിഞ്ഞിരുന്നു.
Post a Comment