സംവിധാനം: വിനയന്‍
നിര്‍മ്മാണം: സതീഷ് നായര്‍, നന്ദികേശ് ഫിലിംസ്
കഥ: വിഷ്ണു വിനയ്
തിരക്കഥ, സംഭാഷണം: വിനയന്‍
അഭിനേതാക്കള്‍ : ഇന്ദ്രജിത്ത്, ജയസൂര്യ, മണിക്കുട്ടന്‍, ഷെറിന്‍, ഭാമ, സലീം കുമാര്‍,ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 ഒക്ടോബര്‍, 2007
എന്റെ റേറ്റിംഗ്: 1.3/10
‘സ്റ്റാര്‍ലൈന്‍സ്‘ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സ്ഥാപകചെയര്‍മാനായ ഹരീന്ദ്രന്‍ എന്ന യുവ ബിസ്സിനസ്സ്മാഗ്നറ്റിന്‍റ്റെ ഉദ്യോഗ-വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങളാണ് ‘വ്യത്യസ്ഥതകളുടെ സംവിധായകനെന്ന് മാധ്യമങ്ങള്‍ (പോസ്റ്ററുകളും) അവകാശപ്പെടുന്ന വിനയന്‍ എന്ന സംവിധായകന്‍റ്റെ ‘ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍(?)‘ എന്ന പുതിയ ചലച്ചിത്രത്തില്‍ പറയുന്നത്.
ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമ’ എന്ന മുഖവുരയില്‍ വന്ന ഈ സിനിമയില്‍ നായകകഥാപാത്രം ഒരു അബ്‌കാരിയായിരുണെങ്കില്‍ കൂടി കഥയ്ക്ക് ഒരു മാറ്റവും സംഭവിക്കുമായിരുന്നില്ല.
* ജയസൂര്യയുടെ വ്യത്യസ്തമുഖം. (അന്യഭാഷാചിത്രങ്ങള്‍ കാണുന്ന പ്രേക്ഷകന് വലിയ പുതുമയൊന്നും തോന്നില്ലെങ്കിലും!) പക്ഷെ ഒരുപാട് സാദ്ധ്യതകളുണ്ടായിരുന്ന ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെ നേരാംവണ്ണം ഗ്രഹിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ വിനയന് കഴിഞ്ഞില്ല. പക്ഷെ, തന്‍റ്റെ കഴിവിന്‍റ്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള ജയസൂര്യയുടെ ശ്രമം ശ്ലാഘനീയമാണ്.
* ക്ലൈമാക്സ് (ഒരു പ്ലസ് പോയന്‍റ്റ് കൂടെ പറയണമെങ്കില്‍ മാത്രം)
x (നിലാവത്ത് വിട്ട കോഴിയെ പോലെ) എങ്ങോട്ടോ പോകുന്ന തിരക്കഥ. കൂടെ തുഴയാന്‍ ശ്രമിക്കുന്ന നായകകഥാപാത്രം.
x കഥയിലെ ഏകപ്രണയജോഡിയായ മണിക്കുട്ടന്‍-ഭാമാദികളുടെ അഭിനയത്തില്‍ സ്വാരസ്യമില്ലായ്മ പ്രകടമാണ്. വ്യക്തിത്വമില്ലാത്ത കഥാപാത്രങ്ങളും തീര്‍ത്തും കൃത്രിമമായ് അനുഭവപ്പെടുന്ന അഭിനയവും!
x അരോചകമായ പശ്ചാത്തലസംഗീതം. ചില നേരങ്ങളില്‍ സി-ഗ്രേഡ് ചിത്രങ്ങളേക്കാളും അസഹ്യമായിരുന്നു പശ്ചാത്തലവാദ്യഘോഷം!
x കൊച്ചിന്‍ ഹനീഫ, സാജു കൊടിയന്‍ തുടങ്ങിയവരുടെ തീര്‍ത്തും അനാവശ്യമായ കഥാപാത്രങ്ങള്‍.
x സലീംകുമാറിന്റെ ആവര്‍ത്തനവിരസതയുണര്‍ത്തുന്ന അഭിനയവും ഡയലോഗ് ഡെലിവെറി സ്റ്റൈലും.
വാല്‍ക്കഷ്ണം: വിനയന്റെ മുന്‍ചിത്രമായ ബ്ലാക്ക്‍ക്യാറ്റിനെ കുറിച്ചുള്ള ഹരിയുടെ നിരൂപണം വായിച്ചിട്ടും ഈ സിനിമ കാണാന്‍ കുടുംബസമേതം പോയ ‘ഞാന്‍ എന്ന നിഷ്കളങ്കനെ‘ തിരണ്ടിവാല്‍ കൊണ്ടടിക്കണം!