Wednesday, March 3, 2010

വിണ്ണൈതാണ്ടി വരുവായാ: കഥാപാത്രങ്ങള്‍ മാത്രം!

മിന്നലെ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം തുടങ്ങിയ സിനിമകളിലൂടെ അഭികാമ്യനായ ഗൌതം മേനോന്റെ പുതിയ ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ ഒരു പ്രണയകഥയാണ്. കാര്‍ത്തിക് എന്ന ഇരുപത്തൊന്നുകാരനും ജെസ്സി എന്ന ഇരുപത്തിരണ്ടുകാരിയും തമ്മിലുള്ള പ്രണയത്തിന്റെ ഉദയവും ഒഴുക്കുമാണ് സിനിമ പ്രതിപാദിക്കുന്നത്. കഥയ്ക്ക് പ്രാധാന്യമില്ലാത്ത , കഥാപാത്രങ്ങളില്‍ മാത്രം ശ്രദ്ധചെലുത്തുന്ന കഥനരീതിയാണ് ഗൌതം അവലംബിച്ചിട്ടുള്ളത്. രണ്ടര മണിക്കൂര്‍ സമയം മുഷിക്കാതെ കണ്ടിരിക്കാന്‍ നമ്മെ സഹായിക്കുന്നത് ചിമ്പു-തൃഷ എന്നിവരുടെ അനായാസവും സ്വാഭാവികവുമായ അഭിനയവും മനോജ് പരമഹംസന്റെ ഛായാഗ്രഹണവും ഏ ആര്‍ റഹ്‌മാന്റെ പശ്ചാത്തലസംഗീതവുമാണ്.

വിശദമായ അഭിപ്രായം ഇവിടെ.


+ ‍പശ്ചാത്തലസംഗീതം
+ ചിമ്പു-തൃഷ ജോഡിക്കിടയിലെ കെമിസ്ട്രി
+ മുഷിപ്പിക്കാത്ത തിരക്കഥ, പിന്തുണയേകുന്ന സാങ്കേതികവിഭാഗം
+ ജീവിതവും സിനിമയും തമ്മിലുള്ള ദൂരമളക്കുന്ന ക്ലൈമാക്സ്


- കഥയില്ലായ്മ,
- പുതുമയില്ലാത്ത ഗാനങ്ങള്‍


Labels: Vinnaithaandi Varuvaayaa Review, വിണ്ണൈത്താണ്ടി വരുവായാ, ദൃശ്യന്‍, റിവ്യൂ, സിനിമ, സിനിമാ നിരൂപണം, സിനിമാക്കാഴ്ച

&------------------------------------------------------------------------------------------------------------------&

5 comments:

salil | drishyan said...

മിന്നലെ, കാക്ക കാക്ക, വേട്ടയാട് വിളയാട്, വാരണം ആയിരം തുടങ്ങിയ സിനിമകളിലൂടെ അഭികാമ്യനായ ഗൌതം മേനോന്റെ പുതിയ ചിത്രമായ വിണ്ണൈത്താണ്ടി വരുവായാ രണ്ടര മണിക്കൂര്‍ സമയം മുഷിക്കാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു പ്രണയകഥയാണ്.

സസ്നേഹം
ദൃശ്യന്‍

Haree said...

ശെടാ! മലയാളത്തെ ഉപേക്ഷിച്ചോ!
സാങ്കേതികവിഭാഗം പിന്നിലായെന്നാണ് എന്റെ പക്ഷം. പ്രത്യേകിച്ച് ഛായാഗ്രഹണവും ചിത്രസന്നിവേശവും. തിരക്കഥ ആദ്യഭാഗത്ത് അല്പം മുഷിപ്പിക്കുന്നുമുണ്ട്. ഹാരിസ് ജയരാജ് ഒരുക്കിയ ഗൌതം മേനോന്റെ മുന്‍ ചിത്രങ്ങളിലെ ഗാനങ്ങളുമായി നോക്കിയാല്‍, ഗാനങ്ങള്‍ക്ക് പുതുമ തോന്നിക്കുകയും ചെയ്തു.

എന്തായാലും മലയാളത്തിലുള്ളത് ഒരു പാരഗ്രാഫിലൊതുക്കിയതില്‍ പ്രതിഷേധിക്കുന്നു! x-(
--

രായപ്പന്‍ said...

ഗാനങ്ങള്‍ ആദ്യം വന്നപ്പോ "ഓമനപ്പെണ്ണേ.. "മാത്രമാണ് ഇഷ്ട്ടായത് പക്ഷേ സിനിമ കണ്ടപ്പോ എല്ലാം ഇഷ്ട്ടായി പ്രത്യേകിച്ച് "മന്നിപ്പായാ..." സിനിമയുടെ ലൈറ്റിങ്ങ് സിനിമയുടെ മൂഡിനെ മൊത്തത്തില്‍ സ്വാധീനിക്കുന്നുണ്ട് എന്ന് തോന്നി... ചില സീനുകള്‍ വളരെ മനോഹരമായിട്ടുണ്ട്... പ്രത്യേകിച്ച് കേരളത്തില്‍ ഉള്ള സീനുകള്‍(കല്യാണരാത്രി)

സിനിമ എന്റെ എവര്‍ഫേവറെറ്റ് ലിസ്റ്റില്‍ കയറിയിട്ടുണ്ട്.. എനിക്ക് ഭയങ്കര ഇഷ്ട്ടായി..


മലയാളത്തെ അവഗണിച്ചതില്‍ ഞാനും പ്രതിഷേധിക്കുന്നു...

nk said...

Ithilae Gaanangalkku Puthumayillenno ??
Its still giving me (ME) a fresh feel

VIPIN DAS said...

ithile pattukal moshamayi ennu paranjathu kurach kadannu poyi maashe.. thangalude reviews innu vayichu thudangiyathe ullu.. one by one ayi vaayichu vannappozha ee commentsil vannu thatti ninnath... ARR one of the best album ever enne eniku parayanullu... without ARR songs nd background score aa cinema onnu alochich nokku.. harris jayaraj ayirunel pattu hit avumayirunu oru 2month nilkkum.. background scorum bakkiyokkeyum poyene.. ithipo evergreen songs ayi maari.. hats off to ARR