Wednesday, April 7, 2010

ഒരു ചിന്ന ഇടവേള


ബ്ലോഗുലകത്തിലെ ചങ്ങാതിമാരേ,

2006 ഒക്‍ടോബര്‍ 30 തിങ്കളാഴ്ചയാണ് ഞാന്‍ ആദ്യമായ് ബ്ലോഗില്‍ ഒരു പോസ്റ്റിടുന്നത്. സ്വന്തം പേരില്‍ ‘ബ്ലോഗിയാല്‍‘ ഓഫീസില്‍ പ്രശ്നമാവുമോ എന്ന ഭയമാവണം ദൃശ്യന്‍ എന്ന പേര് സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പതിയെ പതിയെ ആ പേര് എനിക്ക് പ്രിയപ്പെട്ടതായി മാറി… ചിലരെങ്കിലും എന്നെ തിരിച്ചറിയുന്നത് ആ പേരിലായ്…

ആദ്യത്തെ പോസ്റ്റ് വെറുമൊരു കുറിപ്പായിരുന്നു. പിന്നീട് കവിതകളും കഥകളുമായ് ഒരുപാട് പോസ്റ്റുകള്‍.... ചിന്തുകളില്‍ നിന്ന് നരസായകഥകളിലേക്കും പിന്നെ സിനിമാക്കാഴ്ചയിലേക്കും നീണ്ട മൂന്ന്-മൂന്നര വര്‍ഷത്തെ (സാന്ദര്‍ഭിക)ബ്ലോഗ്‌ജീവിതത്തിന് ഞാനിവിടെ ഒരിടവേള നല്‍കുകയാണ്.
ബ്ലോഗിലെ എഴുത്ത് തമാശയായ് – വെറുമൊരു ടൈം‌പാസ്സായ് – ഞാനൊരിക്കലും കണ്ടിരുന്നില്ല. ആവശ്യത്തിന് സമയമെടുത്തായിരുന്നോ ഓരോ പോസ്റ്റും എഴുതിയിരുന്നതെന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്ന് സംശയിക്കുമെങ്കിലും ‘പോസ്റ്റുകളുടെ ലിസ്റ്റിലേക്കൊന്നു കൂടെ‘ എന്ന മട്ടില്‍ എഴുതിയിരുന്നില്ലെന്ന് എനിക്കുറപ്പിച്ച് പറയാന് കഴിയും.

വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!

എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ ഭാവുകങ്ങള്‍!

സസ്നേഹം
ദൃശ്യന്‍

----------------------------------------------------

11 comments:

Haree said...

"വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍..." - സിനിമയോ മറ്റോ ആണോ?

ഏതു തന്നെയായാലും ഭാവുകങ്ങള്‍. ചിന്ന ഇടവേള പെട്ടെന്ന് കഴിഞ്ഞ് തിരിച്ചെത്തുവാന്‍ കഴിയട്ടെ. :-)
--

Sijith said...

All the best Sir. Come back with that big surprise
-Sijith

Balu said...

//വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍, ഒരു നല്ല വാര്‍ത്തയുമായ് വീണ്ടും ഇവിടേക്ക് തിരിച്ച് വരാനാവുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഒരിടവേളയെടുക്കുന്നു – മടങ്ങി വരാനായ് ഒരു ചിന്ന ഇടവേള!//

ആ ഡയലോഗിന് ഒരു പഞ്ച് ഉണ്ടല്ലോ.. അപ്പോ പടം ഇന്റര്‍വെല്‍ ആയി. ഒരു കിക്കിടിലം രണ്ടാം പകുതിയ്ക്കായി കാത്തിരിക്കുന്നു.. ഇടവേള എന്തിനു വേണ്ടിയായാലും, All the Best!!!

സ്വപ്നാടകന്‍ said...

All the best!!

Anonymous said...

Ini ennnu varum?
Ee seasonile (March-April-May masangalile) ella padangalum review cheythittu poyal mathiyayirunnu

Prajithkarumathil said...

"വ്യക്തിജീവിതത്തിലെ വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍..."
ഹും............ മനസ്സിലായി...... കല്യാണം..... കല്യാണം............ :)

ശ്രീ said...

ഇടവേള അധികം നീണ്ടതാകാതിരിയ്ക്കട്ടെ. ഒപ്പം ആ സ്വപ്നം സാക്ഷാത്കരിയ്ക്കപ്പെടട്ടെ... ആശംസകള്‍!

salil | drishyan said...

നന്ദി ഹരീ... പതിയെ പറയാട്ടോ...
കുട്ടന്‍, ബാലൂ, സ്വപ്നാടകാ, അനോണെ, പ്രജിത്ത്, ശ്രീ... എല്ലാവര്‍ക്കും നന്ദി....

സസ്നേഹം
ദൃശ്യന്‍

nandakumar said...

ഹും...ഇതാണ് ഇന്റര്‍ വെല്‍ പഞ്ച്.. :)

കിടിലം. സെക്ക്ന്റ് ഹാഫും കിടിലമാകുമെന്നു കരുതട്ടെ., അതായത് തിരിച്ചു വന്നിട്ടുള്ള ബ്ലോഗിങ്ങേ.... :)

Eccentric said...

mashe, vyakthi jeevithathile swapnam vegam saakshalkarikkapedatte..
ennalalle review vayikkan pattoo...

Raseena said...

ആശംസകള്‍..വ്യക്തി ജീവിതത്തിലെ സ്വപ്ന സാക്ഷാല്കാരത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...പുതിയ പോസ്ടിനായി കാത്തിരിക്കുന്നു.