പ്രതിരോധം - എന്റെ ഷോര്‍ട്ട് ഫിലിം
കയ്യില്‍ കിട്ടിയ ക്യമറ വെച്ച്, സഹകരിക്കാന്‍ താല്പര്യമുള്ള സുഹൃത്തുക്കളെ കൂടെ കൂട്ടി ഞാന്‍ ഒരു ഷോര്‍ട്ട് ഫിലിം എടുത്തിട്ടുണ്ട്. ‘പണി പഠിക്കാന്‍’ ആഗഹമുള്ള ഒരുവന്റെ ആദ്യസംരഭമാണിത്. ശീലമില്ലാത്ത പണി ചെയ്യുന്നവന്റെ എല്ലാ പോരായ്മകളും നിങ്ങള്‍ക്കിതില്‍ കാണാം. പക്ഷെ 11:17മിനിറ്റ് മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു സിനിമയാണിതെന്ന് തോന്നുന്നു.
http://www.youtube.com/watch?v=0uYqNFJSdbw
കാണുക, അഭിപ്രായം പറയുക
http://www.youtube.com/watch?v=0uYqNFJSdbw
കാണുക, അഭിപ്രായം പറയുക
5 comments:
പത്ര പ്രവര്‍ത്തകന്‍ കൊള്ളാം,15മിനിറ്റ് കണ്ടിരിക്കാം .
http://vaakku.ning.com/
you can show ur movie in "vakku"
every week they will show one short film.
Thanks Vishvasthan... Vaakku-il upload cheyyyunnundu
കൊള്ളാം 4ദ പീപ്പിളിന്‍റെ ഒരു ഛായ തോന്നുമെങ്കിലും ബോറടിക്കുന്നില്ല.
ആയുധം ആശയം നഷ്ടപ്പെട്ടവന്‍റെ ആശ്രയമാണ്,നാശത്തേക്കാള്‍ മെച്ചമായതൊന്നും അവശേഷിപ്പിക്കാത്തത്.
ശൈലി കൊള്ളാം, തിരഞ്ഞെടുത്ത വിഷയവും. അഭിനന്ദനങ്ങള്‍.. ഇത്തരം സംഭവങ്ങളോട് നന്മ നിരഞ്ഞവരില്‍ ഉള്ള അമര്‍ഷവും ദേഷ്യവും മനസിലാക്കുന്നു. പക്ഷെ ഇത് നല്‍കുന്ന സന്ദേശം, അത് അപകടമാണ്. ഓരോ തിന്മക്കെതിരെയും ഇത്തരം വിപ്ലവങ്ങള്‍ നടന്നാല്‍, അതിനൊക്കെയും "ശെരിയാണ്" എന്ന ഉത്തരം നല്‍കിയാല്‍ അരക്ഷിതാവസ്ഥ മാത്രമാണ് സമൂഹത്തില്‍ ബാക്കിയുണ്ടാവുക. ഇതൊരു ഇരുണ്ട കുറുക്കു വഴി മാത്രമാണ് , ദീര്‍ഘ യാത്ര സാധ്യമല്ലാത്ത വിധം ചിരുങ്ങിയതും.
രണ്ടാള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം വിപ്ലവം തീപ്പെട്ടിയും കൊള്ളിയും സമാധാനം സ്വപ്നം കണ്ടു ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിച്ചു ഒരു ബോംബിനു തീകൊളുത്തുന്നത് പോലെ അര്ഥ ശൂന്യമാണ്. പൊട്ടുന്ന ബോംബിനു, ചുറ്റുമിരിക്കുന്ന മറ്റു ബോംബുകളെയും പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്ന ബോധം തീപ്പെട്ടിക്കും കൊള്ളിക്കും ഉണ്ടാവുകയും ഒരുമിച്ചു ചെരുമ്പോഴുണ്ടാകുന്ന പ്രകാശമെന്ന ഗുണത്തിന് ബോംബുകളുടെയെല്ലാം സ്ഥാനം കണ്ടുപിടിക്കാന്‍ കഴിയുമെന്നും കരുതുമ്പോഴാണ് പ്രവര്‍ത്തനം സൃഷ്ടി പരം എന്ന് പറയാനാകൂ .
രണ്ടാള്‍ ചേരുമ്പോള്‍ ഒരു വിപ്ലവം എന്നെഴുതി കുത്തിടുന്നതിനു പകരം നന്മനിറഞ്ഞ സ്വപ്നങ്ങളുള്ള ഒരു വിശാല വിപ്ലവത്തിന്റെ ആദ്യ കണം എന്ന് കരുതി ഒരു കോമയിടുന്നതാണ് നല്ലത്. തുടര്‍ ചലനങ്ങള്‍ ചരിത്രം രേഖപ്പെടുത്തട്ടെ. താങ്കളില്‍ തീര്‍ച്ചയായും ഒരു മികച്ച സംവിധായകന്‍ ഉണ്ട് . ആ കഴിവിനെ ഗുണപരമായ സാമൂഹിക മുന്നേറ്റത്തിനു ഉപയോഗിക്കുമെന്ന് പ്രതീക്ഷയോടെ....
Post a Comment