
സംവിധാനം: കെ.എസ്. രവികുമാര്‍
നിര്‍മ്മാണം: രവിചന്ദ്രന്‍, ആസ്കാര് ഇന്റര്‍നാഷണല്‍
അഭിനേതാക്കള്‍: കമലഹാസന്, അസിന്, മല്ല്ലിക ഷെരാവത്ത് തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 13 ജൂണ്‍, 2008
സിനിമ കണ്ടത്: 17 ജൂണ്‍, 2008 @ അജന്ത, ബാംഗ്ലൂര്‍
ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.
ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചലച്ചിത്രം. രാജ്യം കണ്ട മികച്ച നടന്മാരിലൊരാളായ കമലഹാസന് പത്ത് വേഷങ്ങള്‍ അവതരിപ്പിക്കുന്നു. രവിവര്‍മ്മന്‍ (ഛായാഗ്രഹണം), തോട്ടാതരണി-സമീര്‍ ചന്ദ്ര (കലാസംവിധാനം), തനിഗചലം (ചിത്രസംയോജനം), ദേവിശ്രിപ്രസാദ് (പശ്ചാത്തലസംഗീതം), വാലി-വൈരമുത്തു (ഗാനങ്ങള്‍), എച്ച്. ശ്രീധര്‍ (ശബ്ദലേഖനം), ബൃന്ദ, പ്രസന്ന (നൃത്തം), എസ്. മൂര്‍ത്തി (വസ്ത്രാലങ്കാരം), ത്യാഗരാജന്-കനല് കണ്ണന് (സ്റ്റണ്ട്സ്) തുടങ്ങിയ സാങ്കേതികപ്രതിഭകള്‍ അണിനിരക്കുന്നു. ഹിമേഷ് രേഷമിയ്യ എന്ന പോപ്പുലര്‍ സംഗീതസംവിധായകന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നു. തെന്നിന്ത്യയിലെ മുന്‍നിര നായിക അസിനോടോപ്പം മല്ലികാ ഷെരാവത്തും അഭിനയിക്കുന്നു. ഹിറ്റ് മേക്കര്‍ കെ.എസ്. രവികുമാര്‍ കമലുമായ് വീണ്ടുമൊത്ത് ചേരുന്നു - ആസ്കാര് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രവിചന്ദ്രന്‍ അവതരിപ്പിക്കുന്ന ‘ദശാവതാര‘ത്തെ കുറിച്ചുള്ള സിനിമാപ്രേമികളുടെ ആകാക്ഷയും പ്രതീക്ഷകളും വാനോളമുയരാന്‍ ഇതില്‍ കൂടുതലെന്തു വേണം? പതിനെട്ടാം നൂറ്റാണ്ടിലെ ചിദംബരക്ഷേത്രരംഗങ്ങളെ കുറിച്ചുണ്ടായ വിവാദങ്ങള്‍ കൂടി കൊഴുത്തപ്പോള്‍ ഏവരുമുറപ്പിച്ചു - ദശാവതാരം അതിശയങ്ങളുടെ ഭണ്ഡാരമായിരിക്കുമെന്ന്. പക്ഷെ കടുത്ത കമല്‍ ആരാധകരല്ലാത്തവര്‍ക്ക് നിരാശയാകുന്നു ഈ അവതാരാതിശയം!

1. രംഗരാജന് നമ്പി : പതിനെട്ടാം നൂറ്റാണ്ടിലെ ഈ വൈഷ്ണവവിശ്വാസിയായ പൂജാരി ഒരു കമല്‍ ട്രേഡ്മാര്‍ക്ക് കഥാപാത്രമാണ്. രൂപത്തിലുംഭാവത്തിലും ഹേറാമിലെ സാകേത് റാമിനെ ഓര്‍മ്മപ്പെടുത്തുമെങ്കിലും ഈ സിനിമയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ കഥാപാത്രം നമ്പിയുടേതാണെന്ന് സംശയലേശമന്യെ പറയാം.
2. ബലറാം നായിഡു : പൊതുവെ വിരസമായ സിനിമയില്‍ അല്പമെങ്കിലും ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍ തെലുങ്കനായ ഈ റോ ഓഫീസര്‍ തിരശ്ശീലയില്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്. സാങ്കേതികജ്ഞാനം കമ്മിയെങ്കിലും അന്വേഷണബുദ്ധിയുള്ള ഈ കഥാപാത്രം കമലിന്റെ നിരീക്ഷണപാടവത്തിനുദാഹരണമാണ്.
3. വിന്‍സെന്റ് പൂവരഗന്‍ : മേക്കപ്പിലും അഭിനയത്തിലും മികച്ചു നില്കുന്ന ഈ കഥാപാത്രത്തിന് ഇതിലും നല്ല ഒരു സ്ഥാനം തിരക്കഥയില്‍ ലഭിക്കേണ്ടതായിരുന്നു.
4. ഗോവിന്ദ് രാമസ്വാമി : അസാധാരണതകളൊന്നുമില്ലാത്ത ഒരു സാധാരണ കമല്‍ കഥാപാത്രം. അത്യന്തം സീരിയസ്സ് ആയ ഒരു ‘മിഷനി’ലാണെങ്കിലും അസിന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പൊട്ടത്തരങ്ങള്‍ക്കും വിവരക്കേടിനും വക വെച്ച് കൊടുക്കുന്ന സന്ദര്‍ഭങ്ങള്‍ ഈ ശാസ്ത്രജ്ഞന്റെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നവയാണ്.
5. നരഹാസി : അനാവശ്യകഥാപാത്രം, ഉച്ചാരണത്തെ പറ്റി പറയാന്‍ എനിക്ക് ജപ്പാനിസ് അറിയില്ല :-(
6. അവതാര്‍ സിങ് : തമിഴ് നന്നായി സംസാരിക്കുന്ന ഈ പഞ്ചാബി കഥാപാത്രം തരക്കേടില്ല എന്ന് മാത്രം.
7. കൃഷ്ണവേണി പാട്ടി : രസകരമായ കഥാപാത്രമെങ്കിലും മോശം അവതരണം. അവസാനരംഗത്ത് ഈ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകന് കൂടുതല്‍ അനുഭവേദ്യമാകേണ്ടതായിരുന്നു. പ്രായത്തിന്റെ ക്ഷീണം ചലനങ്ങളില്‍ കാണാനില്ല. മികച്ച ഡബ്ബിംഗ്
8. ക്രിസ്റ്റ്യന്‍ ഫ്ലെറ്റ്സര് : മികച്ച ആക്ഷന്‍, സ്ഥിരതയില്ലാത്ത മേക്കപ്പ്, കൃത്രിമമായ ആംഗലേയോച്ചാരണം
9. ജോര്‍ജ്ജ് ബുഷ് : അവസാന രംഗത്ത് ഒരു കോമാളികഥാപാത്രമായ് തോന്നിപ്പിച്ച ഈ കഥാപാത്രം മുഖമ്മൂടി വെച്ച് അഭിനയിക്കുന്നത് പോലെ തോന്നിപ്പിച്ചു.
10. കാലിഫുള്ള ഖാന് : അനാവശ്യ കഥാപാത്രം , കാര്‍ട്ടൂണ്‍ പോലെ തോന്നിക്കുന്ന മേക്കപ്പ്, വളരെ മോശം ഗ്രാഫിക്സ്.

+ അത്യുജ്ജ്വലമായ ആദ്യ 15 മിനിറ്റ്
+ തോട്ടാതരണിയുടെ കലാസംവിധാനപാടവം

x കഥയില്ലായ്മ, ഇഴയടുപ്പമില്ലാത്ത തിരക്കഥ
x കമലിന്റെ അനാവശ്യ കഥാപാത്രങ്ങള്‍
x കഥയുമായ് അനാവശ്യമായ് ബന്ധിപ്പിച്ച, ബുദ്ധിശൂന്യമായ (സ്റ്റേഡിയത്തില്‍ വെച്ചുള്ള) അവസാനരംഗം
x പുതുമയില്ലാത്ത, സിനിമയോട് ചേര്‍ന്ന് നില്‍ക്കാത്ത ഗാനങ്ങള്‍
വാല്‍ക്കഷ്ണം: അവതാരങ്ങള്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ടാവണം. പക്ഷെ ലക്ഷ്യമോ മാര്‍ഗ്ഗമോ ഇല്ലാത്ത പാഴ്അവതാരമായ് മാറി അമിതപ്രതീക്ഷകളുടെയും വന്സംഖ്യകളുടെയും ഭാരവും പേറി വന്ന ഈ ബ്രഹ്മാണ്ഡചിത്രം!
ദശാവതാരത്തെ പറ്റി മറ്റു ചില കാഴ്ചപ്പാടുകള്‍:
* അപ്പോള്‍ നമുക്ക് ദശാവതാരത്തിന്റെ പ്രിന്റുകള്‍ കത്തിക്കാം..! (ഐറിസ്)
* ദശാവതാരം (Dasavatharam) (ഹരി)
--------------------------------------------------------------------------------------------------------------------------------------
7 comments:
ഏവരുമുറപ്പിച്ചു ദശാവതാരം അതിശയങ്ങളുടെ ഭണ്ഡാരമായിരിക്കുമെന്ന്. പക്ഷെ കടുത്ത കമല്‍ ആരാധകരല്ലാത്തവര്‍ക്ക് നിരാശയാകുന്നു ഈ അവതാരാതിശയം! അവതാരങ്ങള്‍ക്കെല്ലാം ഒരു ലക്ഷ്യമുണ്ടാവണം. പക്ഷെ ലക്ഷ്യമോ മാര്‍ഗ്ഗമോ ഇല്ലാത്ത പാഴ്അവതാരമായ് മാറി അമിതപ്രതീക്ഷകളുടെയും വന്സംഖ്യകളുടെയും ഭാരവും പേറി വന്ന ഈ ബ്രഹ്മാണ്ഡചിത്രം!
‘ദശാവതാര‘ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
തുറന്ന് പറയാമല്ലോ.. ചിത്രത്തോളം തന്നെ നിരാശപ്പെടുത്തി ഈ റിവ്യൂവും..!
മാഷിന്റെ മറ്റ് റിവ്യൂകളുടെ അടുത്തെത്തിയില്ല ഇത്. സിനിമയെ പറ്റി കാര്യമായി ഒന്നും പറയാനില്ലാത്തതാണോ കാരണം?
“അവതാരങ്ങളെ” കുറിച്ച് പറഞ്ഞതിനോട് യോജിക്കുന്നു. ഗ്രാഫിക്സിനെ പറ്റിയും സുനാമിയെ പറ്റിയും ഒന്നും പറയാഞ്ഞത് എന്തേ?
ഒരു കാര്യം വിട്ടു പോയി.. മാര്‍ക്ക് കിറുകൃത്യം!!!
I totally agree with your film review. With great hope I have seen the movie in the releasing day itself.
Unfortunately, only first fifteen minutes are the really worthy scene. Remaning, most of the "avtars" seems like a fancy dress competition.
Vinu
കഷ്ടം. എന്തൊക്കെ പ്രതീക്ഷകളായിരുന്നു...
ബാലു,
ഞാന്‍ ആദ്യമേ ഒരു ഡിസ്ക്ലൈമര്‍ ഇട്ടിരുന്നല്ലോ. വൈകിയതു കൊണ്ട് റിവ്യൂ ആയിട്ടല്ല എഴുതിയത്, ഉപരിപ്ലവമായ ഒരു അഭിപ്രായപ്രകടനം എന്ന നിലയിലാണ്. അതു കൊണ്ട് ഒന്ന് പരത്തി പറഞ്ഞ് ഒരു റേറ്റിംഗ് കൊടുത്തൂ എന്നേയുള്ളു. എനിരുന്നാലും എന്റ്റെ റിവ്യൂകള്‍ ശ്രദ്ധയോടെ വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി.
വിനു, നന്ദി. ഈ അഭിപ്രായം തന്നെയാണ് ഞാനറിയുന്ന മിക്കവര്‍ക്കും.
ശ്രീ, സത്യം! :-)
സസ്നേഹം
ദൃശ്യന്‍
ഒരു പാഴ്ച്ചിലവ് ആയിപ്പോയ പടം. മനുഷ്യനെ കൊതിപ്പിച്ചു പറ്റിച്ച കമലിനെ എത്ര തെറി പറഞ്ഞാലും മതിയാവില്ല ചേട്ടാ. എങ്ങും എത്താതെ പോയ അവതാരങ്ങളും. ദ്വരെയുടെ ശൈലി കോപ്പി അടിച്ച് ഒരു കഥയും. കലി കാലം.
Post a Comment