കഥ: രാജേഷ് കെ രാമന്‍
തിരക്കഥ, സംഭാ ഷണം: ജിജു അശോക്, ഷൈജു - ഷാജി
നിര്‍മ്മാണം: രഘുനാഥ്, നാരായണദാസ്, ശശീന്ദ്ര വര്‍മ്മ
ബാനര്‍: കമലം ഫിലിംസ്
അഭിനേതാക്കള്‍: ജയസൂര്യ, റോമ, രാജന്‍.പി.ദേവ്, കലാഭവന്‍ മണി തുടങ്ങിയവര്‍ തുടങ്ങിയവര്‍
റിലീസിംഗ് തിയ്യതി: 16 മേയ്‍, 2008
സിനിമ കണ്ടത്: 14 ജൂണ്‍, 2008 @ രാധ, കോഴിക്കോട്‍
ദൃശ്യന്റെ റേറ്റിംഗ്: 4.03@ 10
ഈ സിനിമ റിലീസ് ചെയ്തീട്ട് ഒരുപാട് നാളായി. ഞാന്‍ കണ്ടതും കുറേ മുന്‍പാണ്. സമയക്കുറവ് മൂലം അന്ന് എഴുതാനായില്ല. അതു കൊണ്ട് വളരെ ചുരുക്കി എന്റെ അഭിപ്രായം പറയുക മാത്രമേ ചെയ്യുന്നുള്ളു ഇവിടെ.
---------------------------------------------------------------------------------------------------------------------------------
ഒരു നാടകക്കമ്പനി - അതിന്റെ മുതലാളി (കലാഭവന്‍ മണി), അവാര്‍ഡ്‌ജേതാവായ നാടകക്കൃത്ത് ഷേക്‍സ്പിയര്‍ പവിത്രന്‍ (ജയസൂര്യ), പി.ജെ.ആന്റണിയുടെ സതീര്‍ത്ഥ്യനെന്ന് സ്വയം പരിചയപ്പെടുത്തുന്ന സീനിയര്‍ നടന്‍ (രാജന്‍.പി.ദേവ്), നായിക കോമളം, നായികയാവാനാഗ്രഹിച്ച് നില്‍കുന്ന സഹനടി (പൊന്നമ്മ ബാബു), സ്ത്രീമാമീപ്യം മാത്രം കാംക്ഷിച്ചു നടക്കുന്ന സഹനടന്‍ സുഗുണന്‍ (സലീം കുമാര്‍), ‘കുന്ത’വേഷങ്ങളില്‍ പ്രാവീണ്യം നേടിയ കോമഡിനടന്‍ (ബിജുക്കുട്ടന്‍) തുടങ്ങിയ നാടകകലാകാരന്മാരുടെ കഥയാണ് പുതുമുഖസംവിധായകജോഡികളണിയിച്ചൊരുക്കിയ ‘ഷേക്‍സ്പിയര്‍ എം.എ. മലയാളം’ പറയുന്നത്. തരക്കേടില്ലാത്ത ഒരു കഥയുണ്ടെങ്കിലും തമാശയ്ക്കായ് മാത്രമൊരുക്കിയ രംഗങ്ങളും ധൃതിയില്‍, അവിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച അവസാനരംഗങ്ങളും സിനിമയുടെ മുഖ്യപ്രശ്നമാകുന്നു.
പുതുമുഖസംവിധായകര്‍ എന്ന നിലയില്‍ ഷൈജു-ഷാജി പ്രതീക്ഷയുണര്‍ത്തുന്നു. ആദ്യചിത്രം എങ്ങനെയെങ്കിലും ഒരു വിജയമാക്കണം എന്ന ചിന്തയില്‍ ഒരുപാട് കോമ്പ്രമൈസുകള്‍ ചെയ്തിട്ടാവണം ഈ സിനിമ അവര്‍ അണിയിച്ചൊരുക്കിയത്. അനില്‍ പനച്ചൂരാന്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം നല്‍കിയ ഗാനങ്ങളില്‍ ‘യവനിക ഉയരുന്നിവിടെ വിടര്‍ന്നൊരു ജീവിതനാടകരംഗം...’ തരക്കേടില്ല. അതിന്റെ ചിത്രീകരണവും നന്ന്. മറ്റുള്ള ഗാനങ്ങള്‍ പതിവിന്‍പടി തന്നെ.
മുഖ്യപാത്രങ്ങളെ അവതരിപ്പിച്ച ജയസൂര്യ-റോമ എന്നിവര്‍ സാമാന്യരീതിയില്‍ പെര്‍ഫോം ചെയ്തിരിക്കുന്നു. ‘പകുതി വെന്ത‘ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തും വണ്ണം കലാഭവന്‍ മണി അഭിനയിച്ചിട്ടുണ്ട്. സലീം കുമാര്‍, ജഗതി, കുളപ്പുള്ളി ലീല എന്നിവര്‍ പരമാവധി നമ്മെ ബോറടിപ്പിക്കുന്നു. മറ്റു കഥാപാത്രങ്ങള്‍ ഒന്നും നമ്മില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ല.


x ധൃതിയില്‍ അവസാനിപ്പിച്ച സിനിമയുടെ ക്ലൈമാക്സ് ചില മുന്‍കാലസിനിമകളെ ഓര്‍മ്മിപ്പിക്കുന്നു. സിനിമ തീര്‍ത്തു കഴിഞ്ഞാല്‍ ‘എന്താപ്പാ സംഭവിച്ചത്?’ എന്ന് നമ്മള്‍ അന്തം വിടും!
x സലീം കുമാര്‍, ജഗതി തുടങ്ങിയവരുടെ സഹിക്കാനാവാത്ത ഹാസ്യ(?)രംഗങ്ങള്‍
--------------------------------------------------------------------------------------------------------------------------------------
5 comments:
ഒരുപറ്റം നാടകകലാകാരന്മാരുടെ കഥയാണ് പുതുമുഖസംവിധായകജോഡികളണിയിച്ചൊരുക്കിയ‘ഷേക്‍സ്പിയര്‍ എം.എ. മലയാളം’ പറയുന്നത്. തരക്കേടില്ലാത്ത ഒരു കഥയുണ്ടെങ്കിലും തമാശയ്ക്കായ് മാത്രമൊരുക്കിയ രംഗങ്ങളും ധൃതിയില്‍, അവിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ച അവസാനരംഗങ്ങളും സിനിമയുടെ മുഖ്യപ്രശ്നമാകുന്നു. നാടകവും മറ്റു രംഗകലകളും പശ്ചാത്തലമാക്കി വന്ന ഒരു ഒരുപാട് സിനിമകള്‍ വന്ന മലയാളത്തില്‍ പ്രേക്ഷകനില്‍ പ്രത്യേകിച്ചൊരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്നു - ആര്‍ത്ത് വിളികളും ഉച്ചത്തിലുള്ള സംസാരവും മണ്ടന്‍കഥാപാത്രങ്ങളും ഉണ്ടെങ്കില്‍ അത് ഹാസ്യമാണെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവയുടെ കൂട്ടത്തിലെ പുതിയതായ - ഈ സിനിമ.
‘ഷേക്സ്പിയര്‍ എം.എ. മലയാള‘ത്തിന്‍റ്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
അരോട് ചോദിച്ചിട്ട് ഈ സിനിമ കണ്ടു :))
:)
നൊമാദ്, മറ്റു പലരേയും പോലെ നാടകപശ്ചാത്തലമാവാം എന്നെയും ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ച ഘടകം.
ശ്രീ :-)
സസ്നേഹം
ദൃശ്യന്‍
ഒന്നാന്തരം...good...ഇവിടെ ഒരു സിനിമ കാണാന്‍ പോകാന്‍ ഭയങ്കര ചെലവാ...പത്തിരുനൂറ് രൂപ അങ്ഗനെ പോകും...മലയാളം പടം കാണുന്നത് തന്നെ കുറവാ..ഇതൊരു സഹായമാ....Rate all the new films as we have *s in pune for films.
Post a Comment