പുലര്‍ച്ചെ 2:30. ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കോംപ്ലെക്സ്. വാട്ടര്‍ ഔറ്റ്ലെറ്റില്‍ നിന്നും വെള്ളമൊഴുകുന്ന ശബ്ദം കേട്ട് ചെന്ന സെക്യൂരിറ്റി ഗാര്‍ഡ് കാണുന്നത് ഒരു ഫ്ലോര്‍ നിറച്ചും വെള്ളമാണ്. ബാലക്കൃഷ്ണന് (നന്ദ) - രമ്യ (സിന്ധു മേനോന്) ദമ്പതിമാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് വെള്ളം വരുന്നത്. ആത്മഹത്യ ചെയ്ത നിലയില്‍ രമ്യ കിടന്ന ബാത്ത് ടബ്ബ് കവിഞ്ഞൊഴുകിയ വെള്ളമാണ് കോറിഡോറിലെത്തിയതെന്ന് നാം മനസ്സിലാക്കുന്നു. അന്വേഷിക്കാന്‍ വരുന്ന പോലീസ് ടീമിന്റെ ഭാഗമായ ഒരു പോലീസുദ്യോഗസ്ഥന് മരിച്ചത് രമ്യയാണോയെന്ന് സഹപാഠിയും സഹപ്രവര്‍ത്തകനുമായ വാസുദേവനോട് (ആദി) തിരിച്ചറിയാന്‍ ആവശ്യപ്പെടുന്നു. വാസുവും രമ്യയും തമ്മിലുണ്ടായ കോളേജ്കാലപ്രണയവും രമ്യയുടെ മരണം സംബന്ധിച്ച പോലീസന്വേഷണവും ഇടകലര്‍ന്ന് നാം കാണുന്നു.
അഭിനയം, സാങ്കേതികം:
മൃഗം എന്ന സിനിമയിലൂടെ നമുക്ക് പരിചിതനായ ആദിയുടെ ഒരു പുതിയ ഭാവം വാസുവില്‍ നമുക്ക് കാണാം. രമ്യയുടെ കാമുകനായും പോലീസ് ഓഫീസറായും തൃപ്തികരമായ പ്രകടനമാണ് ആദിയുടേതെങ്കിലും പ്രേക്ഷകമനസ്സില്‍ ഒരടയാളമുണ്ടാക്കുന്ന ഒന്നും തന്നെ ആദിയുടെ സംഭാവനായായിട്ടില്ല. കാഴ്ചയിലും ഭാവത്തിലും സിന്ധു മേനോന്റെ രമ്യയെ നമുക്കിഷ്ടമാവും. ആ കഥാപാത്രത്തിന് വേണ്ട ഭംഗിയും നിഷ്ക്കളങ്കതയും അഭിനയ പാടവവും സിന്ധുവിനുണ്ട്. വാസുവുമായ് പിണങ്ങുന്ന രംഗത്തില്‍ അഭിനയം കുറച്ചമിതമായ് തോന്നിയെങ്കിലും ആകെത്തുക നോക്കുമ്പോള്‍ സിന്ധു മേനോന് അഭിമാനിക്കാവുന്ന ഒന്നാണ് രമ്യയായുള്ള വേഷപകര്‍ച്ച.
ബാലക്കൃഷ്ണയുടെ സുഹൃത്ത് വിക്കിയായ് വരുന്ന ശ്രീനാഥും മറ്റു ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും കൃത്യമായ അഭിനയം കാഴ്കവെച്ചിട്ടുണ്ട്.


- വലിച്ച് നീട്ടിയ ക്ലൈമാക്സ്
`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-`-
8 comments:
ഷങ്കറിന്റെ പുതിയ നിര്‍മ്മാണസംരംഭമായ, അറിവഴകന് എഴുതി സംവിധാനം ചെയ്ത ‘ഈറം’ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലൊരുക്കിയ സിനിമയാണ്. സിനിമ ‘കാണലാ‘ണെന്ന് ശഠിക്കുന്നവര്‍ക്ക് ഈറം ഒരു നല്ല അനുഭവമായിരിക്കും. പക്ഷെ കഥയിലെ പുതുമയും അവതരണത്തിലെ ചടുലതയും കാംക്ഷിക്കുന്നാരെ ഈറം നിരാശപ്പെടുത്തിയേക്കാം. പ്രേക്ഷകര്‍ സ്വീകരിച്ച വിക്രം കുമാറിന്റെ ‘യാവരും നലം‘ത്തിനു (ഹിന്ദിയില്‍ 13ബി) ശേഷം ക്ലീഷേകള്‍ കുറഞ്ഞ ഒരു ഹൊറര്‍ സിനിമ എന്ന രീതിയില്‍ ഈറം നമ്മെ തൃപ്തിപ്പെടുന്നുന്നുണ്ട്. ജാപ്പനീസിലും പിന്നെ ഹോളെവിഡ്ഡിലുമായ് നിര്‍മ്മിക്കപ്പെട്ട ഡാര്‍ക്ക് വാട്ടര്‍ എന്ന സിനിമയുമായ് സാമ്യത തോന്നിക്കുമെങ്കിലും, അവതരണത്തിലേയും എഴുത്തിലെയും പരിമിതികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ടിരിക്കാവുന്ന ഒരു നല്ല സംരംഭമായ ‘ഈറ’ത്തിന്റെ കാഴ്ചകളാണ് പുതിയ സിനിമാക്കാഴ്ച യില്‍.
സസ്നേഹം
ദൃശ്യന്‍
കൂടുതല്‍
ഷങ്കര്‍ എന്ന നിര്‍മ്മാതാവ് ശരിക്കും പ്രശംസ അര്‍ഹിക്കുന്നു...
ശങ്കറിനെ പറ്റി എനിക്കും എതിരഭിപ്രായം ഇല്ല...
എസ് പിക്ചേഴ്സിനെ പറ്റിയും...
ഈ സിനിമയെ പറ്റി മുന്നേ നല്ല അഭിപ്രായം കേട്ടിരുന്നു... എന്തായാലും കാണണം എന്ന് ഉറപ്പിച്ചതുമായിരുന്നു.... ഇത് കൂടെ വായിച്ചപ്പോ കാണാതെ പറ്റില്ല എന്നായി!!!!
ഇതിന്റെ പോസ്റ്റര്‍ കണ്ടപ്പൊഴൊക്കെ എന്താ ഇതിന്റെ പേരെന്ന് ഒരുപാട് തവണ ആലോചിച്ചതാ.. ആ എഴുത്തിന്റെ സ്റ്റൈല്‍ കണ്ട് ഒരു കൌതുകം ...കഥ കേട്ടിട്ട് കാണാന്‍ തോന്നുന്നു..
പുതിയ സംവിധായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലും, വ്യത്യസ്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലും ഷങ്കര്‍ എന്ന നിര്‍മ്മാതാവിനെ അഭിനന്ദിക്കാതെ വയ്യ. സംവിധായകനെന്ന നിലയിലും അദ്ദേഹത്തിന്റെ സിനിമകള്‍ ആസ്വാദ്യകരങ്ങളായാണ് അനുഭവപ്പെട്ടിട്ടുള്ളത്.
--
സിനിമ കണ്ടു. വല്യ കുഴപ്പമില്ല. എന്തിനാണോ ഇതിത്രയും വലിച്ചു നീട്ടിയത്. രണ്ടേമുക്കാല്‍ മണിക്കൂറേ!!! ഒന്നു തീര്‍ന്നിരുന്നെങ്കില്‍ എണീച്ചു പോവാമെന്നു തോന്നിപ്പോയി ഒടുവിലായപ്പോഴേക്കും.
--
‘ചെലക്കാണ്ട് പോടാ‘, ഇനിയും വരാനിരിക്കുന്ന ശങ്കര്‍ പ്രൊഡക്ഷന്‍സും പ്രതീക്ഷയുളവാക്കുന്നവയാണ്.
രായപ്പാ,
കണ്ടോളൂ, പക്ഷെ അമിതപ്രതീക്ഷയില്‍ പോവരുതേ. സാങ്കേതികവിഭാഗം നിരാശപ്പെടുത്തില്ല എന്നാ ഉറപ്പ് ഞാന്‍ തരാം.
മാളൂസേ,
പോസ്റ്ററും ട്രെയിലറും കണ്ടപ്പോ ആദ്യമൊക്കെ പേരൊന്ന് വായിക്കാന്‍ ഞാനും ബദ്ധപ്പെട്ടതാ... കഥയിലെ കൌതുകം കാഴ്ചയില്‍ ശരിക്കും പ്രതിഫലിപ്പിക്കാനായോ എന്ന സംശയം എനിക്കുണ്ട്. പിന്നെ ഇത്തരം സബ്ജെക്ടുകള്‍ കൈകാര്യം ചെയ്ത ഇംഗ്ലീഷ്/ഹിന്ദി സിനിമകള്‍ കണ്ടില്ലെങ്കില്‍ കാഴ്ച മുഷിക്കാനിടയില്ല.
ഹരീ, രണ്ട്-രണ്ടേകാല്‍ മണിക്കൂറിലധികം ഈ സിനിമയ്ക്ക് സ്കോപ്പുണ്ടായിരുന്നില്ല. മുന്ബെഞ്ചുകാരെ ആകര്‍ഷിക്കാനാണോ അവസാനസീനുകള്‍ എന്ന് സംശയിച്ചു. ഐറ്റം ഡാന്‍സും കോമഡിട്രാക്കുമൊക്കെ ഒഴിവാക്കി എടുത്ത സ്ഥിതിക്ക് ഉദ്ദേശം അതാവാന്‍ വഴിയില്ല.
സസ്നേഹം
ദൃശ്യന്‍
പറ്റിയാല്‍ കാണണം
Post a Comment